ദസറയ്ക്കുപോയി മടങ്ങവേ കാർ മരത്തിലിടിച്ച് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം
ബത്തേരി : മൈസൂരുവിൽ ദസറയ്ക്കുപോയി നാട്ടിലേക്ക് മടങ്ങവേ വനമേഖലയിൽ കാർ മരത്തിലിടിച്ച് ഒൻപതുവയസ്സു കാരൻ മരിച്ചു. മൂന്നുകുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. കോഴിക്കോട് വടകര ചോറോട് പഞ്ചായത്ത് വൈക്കിലശ്ശേരിയിൽ ലോഹ്യസ്മാരകത്തിന് സമീപം വാഴയിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഏഥൻ (9) ആണ് മരിച്ചത്. മിഥുൻ ലാലിന്റെ ഭാര്യ നവ്യാ മോഹനെ (37) തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അധ്യാപകനായ മിഥുൻലാൽ (37), സഹോദരൻ നിധിൻ ലാൽ (33), വി.എസ്. സോനു (33), ഇഷ കല്യാണി (അഞ്ച്), എസ്ത പാർവതി (നാല്), നൈന ലക്ഷ്മി (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാത 766-ൽ ഗുണ്ടൽപ്പേട്ട മഥൂർ കഴിഞ്ഞുള്ള വനമേഖലയിൽ തിങ്കളാഴ്ച രാത്രി 7.15-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെയെല്ലാം വഴിയേ വന്ന വാഹനങ്ങളിൽ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഥനെ രക്ഷിക്കാനായില്ല.
