October 20, 2026

പലിശ നിരക്ക് ഉയര്‍ത്തി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകള്‍

Share

 

മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബറിലെ പണനയത്തില്‍ അടിസ്ഥാന പലിശ നിരക്കുകളിലൊന്നായ റീപ്പോ നിരക്ക് 5.50 ശതമാനമായി ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകള്‍ റിപ്പോ ലിങ്ക്ഡ് പലിശ നിരക്കുകളില്‍ കാര്യമായ വർധന വരുത്തി. ബാങ്കുകള്‍ തങ്ങളുടെ എക്സ്റ്റേണല്‍ ബെഞ്ച്മാർക്ക് നിരക്കുകളില്‍ മാറ്റം വരുത്തി.

 

പ്രധാന പൊതുമേഖലാ ബാങ്കുകള്‍ വരുത്തിയ മാറ്റങ്ങള്‍

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2026 ഒക്ടോബർ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന മാറ്റം അനുസരിച്ച്‌ ബാങ്കിന്റെ എക്സ്റ്റേണല്‍ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഇബിഎല്‍ആർ) 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായും, റീപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർഎല്‍എല്‍ആർ) 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ഉയർത്തി. 25 ബേസിസ് പോയിന്റിന്റെ (0.25 %) പ്രകടമായ വർധനയാണ് വരുത്തിയത്.

 

തെരഞ്ഞെടുത്ത് കാലാവധികളിലേക്കുള്ള മാർജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടസ്-ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎല്‍ആർ) ബാങ്ക് 15 ബേസിസ് പോയിന്റ് നിരക്കില്‍ പരിഷ്കരിച്ചു.

 

പഞ്ചാബ് നാഷണല്‍ ബാങ്ക്: ബാങ്കിന്റെ ആർഎല്‍എല്‍ആർ 8.10 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി വർധിപ്പിച്ചു.

 

മറ്റ് പ്രമുഖ ബാങ്കുകളും ഒക്ടോബർ മാസത്തില്‍ സമാനമായ രീതിയില്‍ റീപ്പോ ലിങ്ക്ഡ് നിരക്കുകളും വർധിപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ ആർഎല്‍എല്‍ആർ 7.90-ല്‍ നിന്ന് 8.15 ശതമാനമായും, ബാങ്ക് ഓഫ് ഇന്ത്യ 8.10ല്‍ നിന്ന് 8.35 ശതമാനമായും ഒക്ടോബർ ആദ്യവാരം തന്നെ ഉയർത്തിയിട്ടുണ്ട്. കനറാ ബാങ്കും ഇന്ത്യൻ ബാങ്കും നിരക്ക് ഉയർത്തി.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.