September 24, 2026

കേന്ദ്ര സര്‍വീസില്‍ 480 എൻജിനീയര്‍ ഒഴിവ് : ഒക്ടോബർ ആറ് വരെ അപേക്ഷിക്കാം

Share

 

കേന്ദ്ര സർവീസില്‍ 480 എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് നടത്തുന്ന 2027ലെ എൻജിനീയറിംഗ് സർവീസസ് എക്‌സാമിനേഷന് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗങ്ങളിലായാണ് ഒഴിവുകള്‍. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ ജനുവരി 31നും മെയിൻ പരീക്ഷ ജൂണ്‍ 18നും നടക്കും.

 

യോഗ്യത: അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂഷനില്‍നിന്ന് നേടിയ എൻജിനീയറിംഗ് ബിരുദം/തത്തുല്യം.

പ്രായം: 2027 ജനുവരി ഒന്നിന് 21-30 വയസ്സ്. അപേക്ഷകർ 1997 ജനുവരി രണ്ടിന് മുന്പോ 2006 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

 

അപേക്ഷാഫീസ്: വനിതകള്‍ക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. മറ്റുള്ളവർ 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

 

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും പേഴ്സ നാലിറ്റി ടെസ്റ്റ്/ അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളുള്‍പ്പെട്ട പ്രിലിമിനറി പരീക്ഷക്ക് 500 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഒന്നാം പേപ്പർ ജനറല്‍ സ്റ്റഡീസ് ആൻഡ് എൻജിനീയറിംഗ് ആപ്റ്റിറ്റ്യൂഡുമായി ബന്ധപ്പെട്ടതായിരിക്കും. രണ്ടാം പേപ്പർ ഉദ്യോഗാർഥിയുടെ എൻജിനീയറിംഗ് വിഷയവുമായി (സിവില്‍/ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) ബന്ധപ്പെട്ടതായിരിക്കും.

പ്രിലിമിനറി പരീക്ഷയില്‍ നിശ്ചിത സ്‌കോർ നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് പരിഗണിക്കുക. വിവരണാത്മക രീതിയിലുള്ള 600 മാർക്കിന്റെ മുഖ്യപരീക്ഷക്ക് എൻജിനീയറിംഗ് വിഷയങ്ങളില്‍ നിന്ന് മാത്രമായിരിക്കും ചോദ്യങ്ങള്‍. പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും. മെയിൻ പരീക്ഷക്ക് തിരുവനന്തപുരത്ത് മാത്രമായിരിക്കും കേന്ദ്രം.അപേക്ഷ

 

https://upsconline.nic.in. വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം ഫോട്ടോയും ലൈവ് ഫോട്ടോയും ഒപ്പും വിജ്ഞാപനത്തില്‍ നിർദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ആറ്. വിശദവിവരങ്ങള്‍ക്ക് www.upsc.gov.in സന്ദർശിക്കുക.

 

 


Share
Copyright © All rights reserved. | Newsphere by AF themes.