സ്വർണവിലയില്‍ ഇടിവ് : പവന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 രൂപയായും പവന് 1,12,080 രൂപയായും താഴ്ന്നു.
ഇന്നലെ ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളി വിലയില്‍ യാതൊരുവിധ മാറ്റവുമില്ലാതെ തുടരുകയാണ്.
ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വിപണി നിരക്ക്. സ്വർണവിലയിലുണ്ടായ ഈ ഇടിവ് ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. വിപണിയിലെ ഈ വിലമാറ്റങ്ങള്‍ വരും ദിവസങ്ങളിലും തുടരുമോ എന്നാണ് സ്വർണപ്രേമികള്‍ ഉറ്റുനോക്കുന്നത്.
