August 13, 2026

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  

Share

 

മാനന്തവാടി : പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ സൈദലവി (44) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച പീച്ചങ്കോട് വെച്ചായിരുന്നു അപകടം. ഇതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിതാവ് : ബാപ്പു . മാതാവ് : നഫീസ. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍ : ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ, ആരിഫ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഒണ്ടയങ്ങാടി ജുമാ മസ്ജിദില്‍ നടക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.