July 11, 2026

സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനം

Share

 

മാനന്തവാടി എസ്.സി/എസ്.റ്റി സ്പെഷ്യൽ കോടതിയിലേക്ക് (പട്ടിക ജാതി/ പട്ടിക വർഗ അതിക്രമങ്ങൾ തടയൽ) സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയുടെ നിയമനത്തിന് അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.റ്റി ചട്ടങ്ങളിലെ 4(1) പ്രകാരമാണ് നിയമനം. കോടതികളിൽ അഭിഭാഷകരായി കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും എസ്.സി/എസ്.റ്റി പ്രകാരമുള്ള കേസുകൾ നടത്തുന്നതിൽ കാര്യപ്രാപ്തിയുള്ളവരുമായിരിക്കണം. അപേക്ഷകർ പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മെബൈൽ നമ്പർ, ഇമെയിൽ ഐ.ഡി, യോഗ്യത, എൻറോൾമെൻ്റ് നമ്പർ ആന്‍ഡ് തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു്, ബാർ അസോസിയേഷന്‍ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, തസ്തികയിലേക്ക് പരിഗണിക്കുന്നതിനുള്ള ലിഖിത സമ്മതപത്രം, ബയേഡാറ്റ എന്നിവ സഹിതം ജൂലൈ 20ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ സർക്കാർ കേസുകൾ ചെയ്യുന്നതിൽ താല്പര്യമുള്ളവർ ആയിരിക്കണം. ഫോൺ: 04936-202251

 


Share
Copyright © All rights reserved. | Newsphere by AF themes.