മുഹറം പൊതുഅവധിയില്‍ മാറ്റം : മാസപ്പിറവി ദൃശ്യമായതോടെ വെളളിയാഴ്ച അവധി ; വ്യാഴാഴ്ച പ്രവൃത്തി ദിനം
സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കലണ്ടര്‍ പ്രകാരം നേരത്തെ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന അവധി, മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ജൂൺ 26 ന് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
മാറ്റിവെച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച സാധാരണ രീതിയിലുള്ള പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച വരുന്നതിനാലാണ് ഈ തീയതി മാറ്റം.
