May 27, 2026

നൂൽപ്പുഴയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

Share

 

ബത്തേരി : നൂൽപ്പുഴയിൽ തേൻ ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷിനാണ് (19) പരിക്കേറ്റത്. ചൊവ്വാഴ്ച‌ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കാലിനുപരിക്കേറ്റ ധനീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.