May 26, 2026

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു : ഭർത്താവിന് പരിക്ക്

Share

 

മേപ്പാടി : ചൂരല്‍മല റൂട്ടില്‍ കള്ളാടിക്ക് സമീപം സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തില്‍

പുത്തുമല കാശ്മീര്‍ സ്വദേശിനി ജെസ്സി (46) മരണപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെ ഭര്‍ത്താവ് ഷാജിയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷാജിക്കും പരിക്കുണ്ട്. ഷാജി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നില്‍ ഇരുവരും പെടുകയായിരുന്നുവെന്നും സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജെസ്സിയെ കാട്ടാന ആക്രമിച്ചതായുമാണ് ആദ്യം പുറത്ത് വരുന്ന വിവരങ്ങള്‍. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

 

സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.