സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,560 രൂപയായും ഒരു ഗ്രാമിന് 13,945 രൂപയായും വില മാറി.
ഈ മാസം സ്വർണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. മേയ് 7-നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്ന് പവന് 1,12,200 രൂപയായിരുന്നു വില. എന്നാല്‍ മേയ് 5-ന് വില 1,09,400 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
