വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു ; സുഹൃത്തിന് ഗുരുതര പരിക്ക്
മാനന്തവാടി : മാനന്തവാടി താഴയങ്ങാടി ബൈപ്പാസ് റോഡില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് പതിനേഴ്കാരന്‍ മരിച്ചു. എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെയും, നുസ്രത്തിന്റെയും മകന്‍ ഫസലുദ്ദീന്‍ (17) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ മകന്‍ മുഹമ്മദ് നിജാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും വാളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു അപകടം. നിജാസിന്റെ സഹോദരി നാജിയയുടെ വിവാഹമായിരുന്നു ഇന്ന്. വിവാഹ ആവശ്യത്തിനായുള്ള സാധം വാങ്ങാനായി രാത്രി പോകുന്ന വഴിയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
