വയനാട്ടിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു
തൊണ്ടര്‍നാട് : വയനാട്ടിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. തൊണ്ടര്‍നാട് പുതുശ്ശേരി താഴെ തരുവണമിറ്റം ഉന്നതിയിലെ സുനില്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുനിലിനെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്.
സുനിലിന്റെ കാലിനടിയില്‍ പാമ്പുകടിച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ സുനിലിന് ജോലിക്കിടയിലോ മറ്റോ പാമ്പുകടിയേറ്റിരിക്കാമെന്നാണ് കരുതുന്നത്.
