April 28, 2026

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15ന്, പ്ലസ് ടു റിസള്‍ട്ട് മെയ് 22ന്

Share

 

തിരുവനന്തപുരം : ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിൻ്റെ ഫലവും പ്രസിദ്ധീകരിക്കും.

 

ഹയർ സെക്കണ്ടറി വൊക്കേഷണല്‍ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെൻ്റ് ഫലം മെയ് എട്ടിനും ഒന്നാം വർഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.