April 22, 2026

അതിമാരക മയക്കുമരുന്നായ മെത്തംഫിറ്റാമിനുമായി യുവാവ് പിടിയിൽ

Share

 

ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ. സിറാജിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കേരള എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നു വിഭാഗത്തിൽപെട്ട 19.78 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്

മലപ്പുറം മുണ്ടുപറമ്പ് മുട്ടെങ്ങാടൻ എം. അനസിനെ (26) അറസ്റ്റു ചെയ്തു. സുൽത്താൻ ബത്തേരി ജെഎഫ്സിഎം ഫസ്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.

 

 

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എം.എ സുനിൽകുമാർ,

സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ.കെ, അർജ്ജുൻ.എം എന്നിവർ പങ്കെടുത്തു.

 

ജില്ലയിൽ വ്യവസായിക അളവിൽ എക്‌സൈസ് ഡിപ്പാർട്മെന്റ് ഈ മാസം പിടിക്കൂടുന്ന മൂന്നാമത്തെ കേസാണിത്.. സിന്തറ്റിക് ഡ്രഗ്സിന്റെ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിശോധനകൾ ശക്തമാക്കുന്നതാണെന്നു എക്‌സൈസ് അധികൃതർ അറിയിച്ചു.

 

മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വിപണനം, കടത്തു എന്നിവ സംബന്ധിചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കണ്ട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 1800-425-2848 എന്ന നമ്പറിലേക്കോ അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനായി താഴെ പറയുന്ന ഓഫീസർമാരുടെ നമ്പറിലേക്കും range/ സർക്കിൾ / സ്‌ക്വാഡ് ഓഫീസിലെ നമ്പറിലേക്കും അറിയിക്കാവുന്നതാണ്

1. എക്‌സൈസ് കണ്ട്രോൾ റൂം 04936 288215

2. എക്‌സൈസ് റേഞ്ച് ഓഫീസ് കൽപ്പറ്റ 04936-208230

3. എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ 04936-208219

4. എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി 04935-244923

5. എക്‌സൈസ് സർക്കിൾ ഓഫീസ് മാനന്തവാടി 04935-240012

6. എക്‌സൈസ് റേഞ്ച് ഓഫീസ് സുൽത്താൻ ബത്തേരി 04936-227227

7. എക്‌സൈസ് സർക്കിൾ ഓഫീസ് സുൽത്താൻ ബത്തേരി 04936-248190

8. എക്‌സൈസ് സ്‌ക്വാഡ് ഓഫീസ് 04936-246180

9. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ 9447178064

10. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ 9446002872

11. സർക്കിൾ ഇൻസ്‌പെക്ടർ സ്‌ക്വാഡ് ഓഫീസ് 9400069666

12. സർക്കിൾ ഇൻസ്‌പെക്ടർ കൽപ്പറ്റ 9400069663

13. സർക്കിൾ ഇൻസ്‌പെക്ടർ മാനന്തവാടി 9400069667

14. സർക്കിൾ ഇൻസ്‌പെക്ടർ സുൽത്താൻ ബത്തേരി 9400069665

15. എക്‌സൈസ് ഇൻസ്‌പെക്ടർ കൽപ്പറ്റ 9400069668

16. എക്‌സൈസ് ഇൻസ്‌പെക്ടർ മാനന്തവാടി 9400069670

17. എക്‌സൈസ് ഇൻസ്‌പെക്ടർ സുൽത്താൻ ബത്തേരി 9400069669

18. സർക്കിൾ ഇൻസ്‌പെക്ടർ ചെക്ക് പോസ്റ്റ്‌ മുത്തങ്ങ 9400069672

19. എക്‌സൈസ് ഇൻസ്‌പെക്ടർ ചെക്ക് പോസ്റ്റ്‌ ബാവലി 9400069674


Share
Copyright © All rights reserved. | Newsphere by AF themes.