കൊല്‍ക്കത്തയെ 32 റണ്‍സിനു വീഴ്‌ത്തി ചെന്നൈയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം
ചെന്നൈ : ഐപിഎല്ലില്‍ ഹാട്രിക് തോല്‍വികള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം വിജയം കൊയ്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.
ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് സിഎസ്‌കെ 32 റണ്‍സിനു തുരത്തിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാര്‍.
193 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൈആറിനു മുന്നില്‍ സിഎസ്‌കെ വച്ചത്. പക്ഷെ ഈ ചേസില്‍ ഒരു ഘട്ടത്തില്‍ പോലും കെകെആര്‍ രംഗത്തില്ലായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ഏഴിനു 160 റണ്‍സില്‍ അവരുടെ പോരാട്ടവും അവസാനിച്ചു. ലോവര്‍ ഓര്‍ഡറില്‍ 35 റണ്‍സെടുത്ത രമണ്‍ദീപ് സിങാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍.
റോവ്മന്‍ പവല്‍ (31*), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (28), ആംഗ്രിഷ് രഘുവംശി (27), സുനില്‍ നരെയ്ന്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. ആറിന് 90 റണ്‍സിലേക്കു കൂപ്പുകുത്തിയ കെകെആറിന്റെ മാനംകാത്തത് ഏഴാം വിക്കറ്റില്‍ പവല്‍-രമണ്‍ദീപ് സഖ്യം ചേര്‍ന്നെടുത്ത 63 റണ്‍സാണ്. സിഎസ്‌കെയ്ക്കായി നൂര്‍ അഹമ്മദ് മൂന്നും അന്‍ഷുല്‍ കംബോജ് രണ്ടും വിക്കറ്റുകളെടുത്തു.
വീണ്ടും ടോപ്‌സ്‌കോററായി സഞ്ജു
ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 192 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിയത്. ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും 200നടുത്ത് ടോട്ടല്‍ സിഎസ്‌കെയ്ക്കു പടുത്തുയര്‍ത്താന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അവരുടെ ടോപ്‌സ്‌കോററായി മാറിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. അര്‍ഹിച്ച ഫിഫ്റ്റി വെറും രണ്ടു റണ്‍സകലെ നഷ്ടമായെങ്കിലും വളരെ ഒഴുക്കുള്ള മികച്ച ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. 32 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറമടക്കമാണ് സഞ്ജു 48 റണ്‍സ് അടിച്ചെടുത്തത്.
ഡെവാള്‍ഡ് ബ്രെവിസ് (41), ആയുഷ് മാത്രെ (38), സര്‍ഫറാസ് ഖാന്‍ (23) എന്നിവരും സിഎസ്‌കെ സ്‌കോറിലേക്കു നിര്‍ണായക സംഭാവനകള്‍ നല്‍കി. പക്ഷെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (7) ഒരിക്കല്‍ക്കൂടി ദുരന്തമായി മാറി.
ടീം സ്‌കോര്‍ 25ല്‍ വച്ച് റുതുരാജ് മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ മാത്രെ അഗ്രസീവ് ബാറ്റിങിലൂടെ ടീമിന്റെ സ്‌കോറിങ് അതിവേഗമുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ സഞ്ജു മാത്രെ ജോടി 22 ബോളില്‍ അടിച്ചെടുത്തത് 47 റണ്‍സാണ്. ഇതില്‍ 38 റണ്‍സും മാത്രെയുടെ ബാറ്റില്‍ നിന്നായിരുന്നു. വെറും 17 ബോളിലാണ് ആറു ഫോറും രണ്ടു സിക്‌സറുമടക്കം 38 റണ്‍സടിച്ച് മാത്രെ പുറത്തായത്.
നാലാം വിക്കറ്റില്‍ ബ്രെവിസ്- സര്‍ഫറാസ് സഖ്യം ചേര്‍ന്നെടുത്ത 51 റണ്‍സാണ് സിഎസ്‌കെ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. വെറും 29 ബോളിലാണിത്. പക്ഷെ ഈ സഖ്യം പിരിഞ്ഞതോടെ ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ നേടുമെന്നു കരുതിയ സിഎസ്‌കെയ്ക്കു 192ല്‍ ഒതുങ്ങേണ്ടിയും വന്നു.
ടോസ് ലഭിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ വിന്നിങ് കോമ്പിനേഷനെ തന്നെ സിഎസ്‌കെ നിലനിര്‍ത്തി. എന്നാല്‍ കെകെആറില്‍ ഒരു മാറ്റമുണ്ടായിരുന്നു. നവദീപ് സെയ്‌നിക്കു പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലേക്കു തിരിച്ചെത്തുകയായിരുന്നു.
ഹാട്രിക് പരാജയങ്ങളുമായാണ് സിഎസ്‌കെ ഈ സീസണ്‍ ആരംഭിച്ചത്. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോയു എട്ടു വിക്കറ്റിനു തകര്‍ന്നടിഞ്ഞ അവര്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 43 റണ്‍സിനും തോറ്റു തൊപ്പിയിട്ടു. എന്നാല്‍ അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 23 റണ്‍സിനു തകര്‍ത്ത് സിഎസ്‌കെ ആദ്യ ജയവും കൈക്കലാക്കി.
അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ കനത്ത തോല്‍വിയോടെയാണ് കെകെആര്‍ സീസണ്‍ ആരംഭിച്ചത്. അടുത്ത കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 65 റണ്‍സിന്റെ വലിയ തോല്‍വിയും നേരിട്ടു.
പക്ഷെ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒരു പോയിന്‍് അവര്‍ നേടി. അവസാന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ജയത്തിനു അരികെ വരെയെത്തിയ ശേഷം കെകെആര്‍ മൂന്നു വിക്കറ്റിന്റെ തോല്‍വിയിലേക്കും വീണു.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജാമി ഒവേര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, ഖലീല്‍ അഹമ്മദ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.
