സൗജന്യ കൃത്രിമക്കാലുകൾ : അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോളേജിൻ്റെയും എൻഎസ്എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലെ ഭിന്നശേഷിക്കാർക്ക് ഏകദേശം 10000 രൂപ മുതൽ 15000 രൂപ വരെ വിലയുള്ള കൃത്രിമക്കാലുകൾ , പോളിയോ ബാധിച്ചവർക്കുള്ള ‘കാലിപ്പെർ’ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു.
തൃശ്ശൂരിലുള്ള സജിൻസ് റിഹാസ് സെൻ്ററിലെ ഡോക്ടർമാർ നിർമ്മിക്കുന്ന കൃത്രിമോപകരണങ്ങളാണ് വിതരണം ചെയ്യുക. ഉപകരണങ്ങൾ ആവശ്യമുള്ളവർ ജൂൺ 30 നുള്ളിൽ 9496835530 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.