May 8, 2026

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം : 51 ഒഴിവുകൾ ; മാര്‍ച്ച് 21 വരെ അപേക്ഷിക്കാം

Share

 

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് പുതുതായി എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ 51 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 21ന് മുന്‍പായി അപേക്ഷ നല്‍കണം.

 

തസ്തിക & ഒഴിവ്

 

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ എക്‌സിക്യൂട്ടീവ്. ഇന്ത്യയൊട്ടാകെയുള്ള ബാങ്കിന്റെ 51 സര്‍ക്കിളുകളിലായി നിയമനം നടക്കും.

 

ചത്തീസ്ഗഡ്, ആസാം, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ജമ്മു & കാശ്മീര്‍, കേരള (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, നോര്‍ത്ത് ഈസ്റ്റ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, പുതുച്ചേരി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്ഥലങ്ങളിലാണ് നിയമനം.

 

പ്രായപരിധി

 

21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

 

ശമ്പളം

 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

 

യോഗ്യത

 

അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വേണം.

 

പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷ നല്‍കുന്ന ഇടത്തെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

 

അപേക്ഷ ഫീസ്

 

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടിക്കാര്‍ 150 രൂപ അടച്ചാല്‍ മതി.

 

അപേക്ഷ

 

താല്‍പര്യമുള്ളവര്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.