May 8, 2026

അഗ്രി സി.ആർ.പിമാർക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു

Share

 

സുൽത്താൻബത്തേരി : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ അഗ്രി സി ആർ പി മാർക്കുള്ള റെസിഡെൻഷ്വൽ പരിശീലനം ആരംഭിച്ചു. കാർഷിക മേഖലകളിൽ കണ്ടുവരുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ മുഖേനെ കർഷകരിൽ എത്തിക്കുക എന്നതും കുടുംബശ്രീ അഗ്രി മേഖലയെ കുറിച്ച് സിആർപിമാരും അവബോധം സൃഷ്ടിക്കുക എന്നതുമാണ് പരിശീലന ലക്ഷ്യം.

 

ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ പുരോഗമിക്കുന്ന പരിശീലന ക്യാമ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു. മാർച്ച് 3,4,5 തീയതികളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ കാർഷിക മേഖലയിലെ വിദഗ്ധർ മണ്ണ് പരിശോധന,കീട നിയന്ത്രണം, കാർഷിക മേഖലയിലെ ക്രോപ്പിംഗ് പാറ്റേൺ,കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതും ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾ,മാർക്കറ്റിംഗ്,വിത്ത് ശേഖരണം, ജലസേചനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. രണ്ടു ബാച്ചുകളായി ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിനുള്ള പരിശീലനം10, 11,12 തീയതികളിൽ സംഘടിപ്പിക്കും.

 

മൂന്ന് ജില്ലകളിൽ നിന്നായി 110 സി ആർ പി മാരാണ് ആദ്യ ബാച്ചിലെ പരിശീലനത്തിൽ പങ്കെടുക്കുക. കുടുംബശ്രീ അഗ്രി ഡിപ്പാർട്മെന്റിന്റെ ജില്ലാ പ്രോഗ്രാം മാനേജർമാരായ സുകന്യ ഐസക്,ആരതി,മൻഷൂബ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. ജില്ലകളിലെ അഗ്രി ബ്ലോക്ക് കോഡിനേറ്റർമാർ പരിശീലന ക്യാമ്പിന്റെ ഭാഗമാവും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.