തിരുനെല്ലിയിൽ പുലിയുടെ ആക്രമണം : ഒരാട് ചത്തു, ഒരാടിന് ഗുരുതര പരിക്ക്

മാനന്തവാടി : തിരുനെല്ലി കോട്ടിയൂരിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാട് ചത്തു. ഒരാടിന് ഗുരുതര പരിക്കുമേറ്റു. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതിഷിന്റെ മുന്നു വയസ്സുള്ളതും മുന്നുമാസം ഗര്‍ഭിണിയായതുമായആടാണ് ചത്തത്. ഇതിന് പുറമെ കോട്ടിയൂര്‍ അടിയ ഉന്നതിയിലെ കരിയന്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
ഇന്ന് രാവിലെ രണ്ടരയോടെയാണ് സംഭവം. കരച്ചില്‍ കേട്ട വീട്ടുകാര്‍ ലൈറ്റിട്ട് ഒച്ചവച്ചതിനാല്‍പുലിക്ക് ആടിനെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 200 മീറ്റര്‍ പരിധിയിലാണ് രണ്ടു സംഭവവും നടന്നത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാന്‍ ഇടയാക്കിയത്.