May 6, 2026

2 ടൗണ്‍ഷിപ്പുകളിലായി 1000 ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകള്‍ : മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം 

Share

 

മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

 

രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ രൂപകല്‍പന നടത്തിയിരിക്കുന്നത് കിഫ്ബിയാണ്. വിശദവിവരങ്ങള്‍ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഔദ്യോഗികമായി വ്യക്തമാക്കും.

 

അതേസമയം വയനാട് പുനരധിവാസത്തിന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന് ചേരും. വയനാട് പുനരധിവാസം വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിന് ഇടയിലാണ് യോഗം. കര്‍ണാടക സര്‍ക്കാരിന്‍റെയും, രാഹുല്‍ഗാന്ധിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 50 വീടുകളില്‍കൂടുതല്‍ നല്‍കാമെന്ന് സമ്മതിച്ച ഒന്‍പതു പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മുസ്ലിം ലീഗ്, ഡിവൈഎഫ്‌ഐ നേതൃത്വവും പങ്കെടുക്കും. കര്‍ണാടക സര്‍ക്കാരിന്‍റെ പ്രതിനിധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, ടി സിദ്ധിഖ് എന്നിവരും യോഗത്തില്‍.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.