May 6, 2026

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് ! കേരള പി.എസ്.സിയില്‍ ഇന്നുമുതല്‍ പുതിയൊരു മാറ്റം

Share

 

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) ഉദ്യോഗാർഥികള്‍ക്ക് ശ്രദ്ധിക്കേണ്ട ഒരു മാറ്റം പുതുവർഷത്തില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.ഇനി അഭിമുഖ തീയതിയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ പ്രൊഫൈല്‍ വഴി മാത്രമേ സ്വീകരിക്കൂ. ഇതുവരെ തപാല്‍ വഴിയും ഇ-മെയില്‍ വഴിയും അയച്ചിരുന്ന അപേക്ഷകള്‍ ഇനി പരിഗണിക്കുന്നതല്ല.

 

അഭിമുഖം നടക്കുന്ന ദിവസം തന്നെ, ഉദ്യോഗാർത്ഥിക്ക് മറ്റൊരു പി.എസ്.സി. പരീക്ഷയോ, സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളോ, അല്ലെങ്കില്‍ യൂണിവേഴ്സിറ്റി പരീക്ഷകളോ ഉണ്ടെങ്കില്‍, അവർക്ക് അഭിമുഖ തീയതി മാറ്റം ആവശ്യപ്പെടാം. ഇതിനായി, ഉദ്യോഗാർത്ഥികള്‍ അവരുടെ പി.എസ്.സി. പ്രൊഫൈലില്‍ ലോഗിൻ ചെയ്യണം. പ്രൊഫൈലില്‍ ‘റിക്വസ്റ്റ്’ എന്ന ടൈറ്റിലിന് കീഴില്‍ കാണുന്ന ‘ഇന്റർവ്യൂ ഡേറ്റ് ചേഞ്ച്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

അപേക്ഷയോടൊപ്പം, തീയതി മാറ്റം ആവശ്യപ്പെടുന്നതിനുള്ള മതിയായ രേഖകളും ഉദ്യോഗാർത്ഥി സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, പി.എസ്.സി.യുടെ നിലവിലെ ഇന്റർവ്യൂ ഷെഡ്യൂളിന് അനുസൃതമായി മാറ്റം അനുവദിക്കാൻ സാധിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

 

അതിനാല്‍, ജനുവരി ഒന്ന് മുതല്‍, അഭിമുഖ തീയതി മാറ്റം ആവശ്യമുളളവർ പി.എസ്.സി. പ്രൊഫൈല്‍ വഴി മാത്രം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.