നാടൻ തോക്കുമായി മൂന്നുപേർ വനംവകുപ്പിൻ്റെ പിടിയിൽ
വെള്ളമുണ്ട : നാടൻ തോക്കുമായി 3 പേർ പിടിയിൽ. മംഗലശ്ശേരി രാമചന്ദ്രൻ (39), മാടത്തുംകുനി ചന്ദ്രൻ (49), മടത്തുംകുനി ബാലകൃഷ്ണൻ (34) എന്നിവരാണ് പിടിയിലായത്.
മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ ക്വയറ്റ്പാറ വാളാരംകുന്നു വനഭാഗത്ത് രാത്രി നടത്തിയ പരിശോധനയിലാണ്നാടൻ തോക്കുമായി 3 പേരെ പിടികൂടിയത്.
മാനന്തവാടി റേഞ്ച് ഓഫീസർ റോസ്മേരി ജോസ്, വെള്ളമുണ്ട ഫോറസ്റ്റ് ഓഫീസർ കെ.കെ സുരേന്ദ്രൻ, മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമായ അഖിൽ, സ്റ്റീഫൻ, ബാബു, അപ്പച്ചൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
