May 8, 2026

രണ്ടുലിറ്റർ നാടൻ ചാരായവുമായി മധ്യവയസ്ക്കൻ പിടിയിൽ

Share

 

വെള്ളമുണ്ട : രണ്ടുലിറ്റർ നാടൻ ചാരായവുമായി മധ്യവയസ്ക്കൻ പിടിയിൽ. കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി.എ മണിയനെ (50) യാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.

 

വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന നിയമംമൂലം നിരോധിച്ച 2 ലിറ്റർ നാടൻ ചാരായം പിടിച്ചെടുക്കുകയായിരുന്നു.

 

വെള്ളമുണ്ട എസ്.എച്ച്.ഒ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി.കെ അബ്ദുൽ റസാഖ് സാദിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ സി.പി.ഒമാരായ റയീസ്, മിഥുൻ, ശശി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.