June 15, 2026

കല്‍പ്പറ്റ – ചൂരല്‍മല റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു

Share

 

കല്‍പ്പറ്റ : കല്‍പ്പറ്റ – ചൂരല്‍മല റൂട്ടില്‍ കെഎസ്‌ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനുശേഷം ആദ്യമായാണ് ഈ റൂട്ടില്‍ ബസ് ഗതാഗതം. രാവിലെ 6.10 മുതല്‍ രണ്ട് ബസുകള്‍ അഞ്ചുവീതം ട്രിപ്പുകളാണ് എടുത്തത്. ചൂരല്‍മലയില്‍ സൈന്യം നിർമിച്ച ബെയ്ലി പാലത്തിനടുത്തുവരെയാണ് സർവീസ്.

 

ബെയ്ലി പാലമാണ് ചൂരല്‍മലയെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്. ഉരുള്‍വെള്ളം ഒഴുകിയ മുണ്ടക്കൈയില്‍നിന്നു ജീവൻ തിരിച്ചുപിടിച്ചവർ ദുരിതാശ്വാസ ക്യാന്പുകളിലാണ്. തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും ഉള്‍പ്പെടെ താമസിക്കുന്ന പ്രദേശമാണ് അട്ടമല.

 

ഉരുള്‍പൊട്ടലിനെത്തുടർന്ന് അട്ടമലയില്‍ കുടുങ്ങിയ ബസ് കഴിഞ്ഞ ദിവസമാണ് ഡിപ്പോയില്‍ എത്തിച്ചത്. ചൂരല്‍മലയില്‍ താത്കാലിക മൊബൈല്‍ ടവർ പ്രവർത്തനസജ്ജമായി. ഇൻഡസ് ടവേഴ്സാണ് ടവർ സ്ഥാപിച്ചത്. മൂന്ന് സ്വകാര്യ കന്പനികളുടെ നെറ്റ്വർക്ക് ആന്‍റിനകള്‍ ടവറില്‍ ചാർജ് ചെയ്തു.

 

20 ദിവസത്തോളം ടവർ ഇവിടെ ഉണ്ടാകും. ടവർ സ്ഥാപിച്ചതോടെ ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാ, തെരച്ചില്‍ പ്രവർത്തനങ്ങളുടെ ഏകോപനം സുഗമമായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.