19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി ചില്ലറ വില്പനക്കാരൻ പിടിയിൽ
1 min read
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം തവിഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. തവിഞ്ഞാൽ വെൺമണി പുളിമൂല വീട്ടിൽ അജീഷ് ( ബിജു പി.ആർ- 30) എന്നയാളെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.
വെൺമണി ഭാഗം കേന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാളാട് , ഒരപ്പ്, തവിഞ്ഞാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി ഇയാൾ എത്തിച്ച് നൽകിയിരുന്നു.
ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വില്പന നടത്തിയിരുന്നത്. ഓണം സ്പെഷ്യൽ ഡ്രൈവിനു മുന്നോടിയായി എക്സൈസ് പരിശോധനകളും റെയ്ഡകളും കൂടുതൽ കർശനമാക്കി.
എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ ജിനോഷ് പി. ആർ ,ജോണി. കെ ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ .എ .സി ചന്ദ്രൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് റ്റി. ജി, വിപിൻ കുമാർ പി.വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി .എന്നിവർ പങ്കെടുത്തു.
തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലുകളെയും മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.