September 20, 2024

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയരുന്നു : രണ്ടു ദിവസത്തിനിടെ 1040 രൂപയുടെ വർധന

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെയും ഇന്നുമായി സ്വർണവില ഉയരുകയാണ്. ഒരു പവന് ഇന്ന് 400 രൂപ കൂടി. ഇന്നലെ 640 രൂപ വർധിച്ചിരുന്നു. ഇതോടെ സ്വർണവില 51000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,600 രൂപയാണ്.

 

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23 ന് കുത്തനെ കുറഞ്ഞിരുന്നു. പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു.

 

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,450 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5340 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നിരുന്നു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.