സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; വൈകിട്ട് 6 ന് ശേഷം ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് 800 മുതല്‍900 മെഗാവാട്ട് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ട്. ഉപഭോക്താക്കള്‍ വൈകിട്ട് 6 മുതല്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥന. അതേസമയം വൈദ്യുതി നിയന്ത്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സമയം മുൻകൂട്ടി അറിയിക്കുവാനുള്ള സംവിധാനം അതിവേഗത്തില്‍ തയ്യാറാക്കാനാണ് കെഎസ്ഇബിയുടെ നീക്കം
സംസ്ഥാനത്ത് പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും, വരും ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാനാകും എന്ന വിലയിരുത്തലാണ് വൈദ്യുതി വകുപ്പ്. പവർക്കട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. മേഖലാ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പവർ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിയില്‍ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവർ പങ്കെടുക്കും. ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയില്‍ ഉയർന്നതും മഴ മാറി നില്ക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.
