വയോധികനെ സംഘംചേർന്ന് മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
പുൽപ്പള്ളി : വയോധികനെ സംഘം ചേർന്ന് മർദിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പുല്പള്ളി ആനപ്പാറ പുത്തൻപുരക്കൽ വീട്ടിൽ ഷാജി ജോസഫ് (49)ആണ് അറസ്റ്റിലാ യത്.
ജൂൺ 22-ന് വാഴക്കവലയിലായിരുന്നു കേസിനാസ്പദമായ സംഭവം. വാഴക്കവല സ്വദേശിയായ 60 വയസ്സുള്ള വയോധികൻ സ്കൂട്ടറിൽ പോകുമ്പോൾ വഴിതടസ്സപ്പെടുത്തി നിന്നിരുന്ന ഷാജിയുടെ പിക്കപ്പ് വാഹനം മാറ്റാൻപറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഷാജിയും മറ്റു മൂന്നുപേരും ചേർന്ന് വയോധികനെ തടഞ്ഞുനിർത്തി ഹെൽമെറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. വയോധികന് വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മൂന്നുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.