May 23, 2026

സ്വര്‍ണവില ഇന്നും താഴേക്ക്, 10 ദിവസം കൊണ്ട് കുറഞ്ഞത് 6500 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍‌ ഇന്നും ഇടിവ്. പത്ത് ദിവസത്തിനുള്ളില്‍ 6500 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. പവന് 320 കുറഞ്ഞ് 1,16,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വർണവില ഇടിഞ്ഞതോടെയാണ് തുടർച്ചയായ രണ്ടാം ദിവസവും വിലക്കുറവ്.

 

ഇന്നലെ 116960 രൂപയായിരുന്നു സ്വർണവില. കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതിനെതിരെ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തില്‍ നിന്നും 15% ആയി വർദ്ധിപ്പിച്ചത്. എന്നാല്‍ സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം.

 

യുഎസ് ഇറാൻ സമാധാന കരാർ വൈകിയേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ക്രൂഡ് ഓയില്‍ വില ഉയർന്നിരുന്നു. ഇത് ഡോളറിന്റെ ഡിമാൻഡും വർധിപ്പിച്ചു. ഡോളർ സൂചിക 0.07 ശതമാനം ഉയർന്ന് 99.26 ശതമാനത്തിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറഞ്ഞത്.

 

ആഗോളവിപണിയില്‍ ഇന്ത്യൻ രൂപയുടെ മൂല്യം വലിയ തോതില്‍ താഴേക്ക് പോയതും ആഭ്യന്തര വിപണിയില്‍ വില കുതിക്കാൻ കാരണമായി. കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ കേരളത്തില്‍ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ റെക്കോർഡ് വർദ്ധനവ് ഉണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.