December 4, 2024

കാറിൽ എം.ഡി.എം.എ കടത്തിയ ഒരാൾകൂടി അറസ്റ്റിൽ

Share

 

മാനന്തവാടി : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കണ്ണൂർ മാട്ടൂൽ മൂസക്കാൻപള്ളി പി.പി. ഹൗസിൽ അഹമ്മദാലി (29) യാണ് അറസ്റ്റിലായത്.

 

മാട്ടൂൽ വാടിക്കൽക്കടവ് റോഡ് ഭാഗം എ.ആർ. മൻസിലിൽ ടി.വി. നിയാസ് (30), മാട്ടൂർ സെൻട്രൽ ഭാഗത്ത് ഇട്ടപുരത്ത് വീട്ടിൽ ഇ. മുഹമ്മദ് അമ്രാസ് (24) എന്നിവർ കഴിഞ്ഞ ജൂൺ 12-നു ബാവലി എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇവർക്ക് എം.ഡി.എം.എ. എത്തിച്ചുനൽകിയത് അഹമ്മദാലിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റുചെയ്തത്.

 

ഇവർക്ക് എം.ഡി. എം.എ. നൽകിയ ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ബോബോ’ എന്നറിയപ്പെടുന്ന നിയാസും മുഹമ്മദ് അമ്രാസും ബാവലി എക്സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായ അതേദിവസം അഹമ്മദാലി 32.5ഗ്രാം എം.ഡി.എ.യും സഞ്ചരിച്ച കാറുമായി കൂട്ടുപുഴ ചെക്പോസ്റ്റിൽ പിടിയിലായിരുന്നു. കൂത്തുപറമ്പ് സബ് ജയിലിൽ കഴിയുന്ന അഹമ്മദാലിയുടെ ഫോർമൽ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഹമ്മദാലിയെ മൂന്നാംപ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്. വയനാട് അസി. എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എക്സൈസ് സൈബർ സെൽ പ്രിവൻ്റീവ് ഓഫീസർ എം.സി. ഷിജു, സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സുഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജമോൾ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.