10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ
മാനന്തവാടി : മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ പി.ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കൊയിലേരി ഭാഗത്ത് നിന്ന് 10 ലിറ്റർ ചാരായം കൈവശം വച്ച കുറ്റത്തിന് കൊയിലേരി കൊട്ടാംതടത്തിൽ കുട്ടൻ (43) എന്നയാളെ അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ , പ്രിവൻ്റീവ് ഓഫീസർമാരായ എ.ടി.കെ രാമചന്ദ്രൻ, ചന്തു . കെ, വനിതാ സി. ഇ. ഒ അജ്ഞു ലക്ഷ്മി എന്നിവർ ഉണ്ടായിരുന്നു .