News Today Wayanad

News Updates..

കാറില്‍ കടത്തിയ 510 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

1 min read

 

കാട്ടിക്കുളം : ബൈരക്കുപ്പയില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പനമരം ഓടക്കൊല്ലി വരിയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി ( 30 ) ആണ് പിടിയിലായത്.

 

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , ബാവലി ചെക്ക് പോസ്റ്റ് സംഘവും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഘവും സംയുക്തമായി ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 

എക്‌സൈസ് പാര്‍ട്ടിയില്‍ പ്രീവന്റിവ് ഓഫീസര്‍മാരായ ജോണി. കെ, ജിനേഷ് പി. ആര്‍ , അനുപ് . ഇ , ചന്ദ്രന്‍ എ.സി. , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണി കൃഷ്ണന്‍ കെ. എ,പ്രിന്‍സ് റ്റി.ജി,അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതിയെ തുടര്‍ നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റെയ്ഞ്ചിന്കൈമാറി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.