വീടിനു മുകളില്‍ നിന്നും വീണ് കോണ്‍ട്രാക്ടര്‍ മരിച്ചു
മാനന്തവാടി : വീടിനു മുകളില്‍ നിന്നും താഴെ വീണു പി.ഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ മരിച്ചു. കമ്മന പുതുശ്ശേരിയില്‍ പി.വി. മാര്‍ട്ടിന്‍ (54) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. മാര്‍ട്ടിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഓട് പതിക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നുവെന്നും ജോലിക്കാര്‍ പോയശേഷം പറ്റിപ്പിടിച്ച സിമന്റു നീക്കാനായി കയറിയ മാര്‍ട്ടിന്‍ താഴേക്ക് വീഴുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സാരമായി പരിക്കേറ്റ മാര്‍ട്ടിനെ ഉടന്‍തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജെസ്സി മാത്യു (മാനേജര്‍, കേരള ബാങ്ക്, എരുമത്തെരുവ് ശാഖ). മക്കള്‍: എയ്ഞ്ചല്‍ മാര്‍ട്ടിന്‍, എബിന്‍ മാര്‍ട്ടിന്‍ (ഇരുവരും വിദ്യാര്‍ഥികള്‍).