വീടിനകത്ത് നിന്ന് ചാരായം കണ്ടെത്തിയ കേസില്‍ ഒരാൾ അറസ്റ്റിൽ
1 min read
പുല്‍പ്പള്ളി : വീടിനകത്ത് നിന്ന് ചാരായം കണ്ടെത്തിയ കേസില്‍ മദ്ധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ആലത്തൂര്‍, ശശിമല, പൊയ്കയില്‍ വീട്ടില്‍ പി.കെ. സുരേഷ് (47) നെയാണ് പുല്‍പ്പള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ആറിനാണ് സുരേഷിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലിറ്റര്‍ ചാരായം പിടിച്ചെടുത്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.