ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചവുമായി ദമ്പതികള്‍ പിടിയിൽ
പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ ഭാഗത്ത് വെച്ച് ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 935 ഗ്രാം കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് പി.കെ (36), ഭാര്യ ഷബീനാസ് എന്‍.കെ (34) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എന്‍.കെ, പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ അനീഷ് എ.എസ്, സുനില്‍ കുമാര്‍, ദിനേശന്‍ ഇ.സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുമേഷ് വി.സി, രാജീവന്‍ കെ.വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജിന.എം, സിവില്‍ എക്സൈസ് ഡ്രൈവര്‍മാരായ അന്‍വര്‍ സാദത്ത് എന്‍.എം, വീരാന്‍ കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.