സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയില്‍
പുല്‍പ്പള്ളി : ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് പെരിക്കല്ലൂരിനു സമീപം നടത്തിയ പരിശോധനയില്‍ 2.140 കിലോഗ്രാം കഞ്ചാവുമായി രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായി.
അരീക്കോട് കാവുംപുറത്ത് ഷൈന്‍ ഏബ്രഹാം(31), എടക്കാപറമ്പില്‍ പുളിക്കാപറമ്പില്‍ അജീഷ്(44) എന്നിവരെയാണ് എസ്‌ഐ എച്ച്. ഷാജഹാന്‍, എസ്‌സിപിഒ കെ.കെ. അജീഷ്, സിപിഒമാരായ കെ.കെ. അജീഷ്, തോമസ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
കര്‍ണാടകയിലെ ബൈരക്കുപ്പയില്‍നിന്നു വാങ്ങിയ കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. സ്‌കൂട്ടറിയില്‍നിന്നു ഇറങ്ങിയോടിയ അജീഷിനെ പിന്തുടര്‍ന്നാണ് പിടിച്ചത്.
ലഹരിമരുന്ന് ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കേരള പോലീസ്
മെയ് 14 മുതല്‍ നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 91 കേസുകളിലായി 92 പേരെ പിടികൂടി. 7.185 ഗ്രാം എംഡിഎംഎയും, 2.576 കിലോഗ്രാം കഞ്ചാവും 5.04 ഗ്രാം കറുപ്പും കഞ്ചാവ് നിറച്ച 81 സിഗരറ്റും പിടിച്ചെടുത്തു.