കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
ബാവലി : മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്തിന്റെ നേതൃതത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് ടീമുമായി സംയുക്തമായി നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. മൂപ്പൈനാട് തിനാപുരം പുല്ലാനിക്കാട്ടില്‍ വീട്ടില്‍ ഷഫീഖ്.പി ( 36) എന്നയാളെയാണ് എക്‌സൈസ് പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാള്‍.
കര്‍ണാടകത്തിലെ ബൈരകുപ്പയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് മേപ്പാടി ഭാഗത്ത് ചില്ലറ വില്‍പ്പന നടത്തുവാനായിരുന്നു കടത്തി കൊണ്ടുവന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ടീമില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി.കെ, ജിനോഷ്.പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജീവ്.ഒ, സോമന്‍.എം, എക്‌സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു.