പുൽപ്പള്ളി സ്വദേശി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് : രാമനാട്ടുകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുൽപ്പള്ളി സ്വദേശി മരിച്ചു. സുരേഷ് ( 60) ആണ് മരിച്ചത്.
സുരേഷ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ഭാര്യ: പുഷ്പ (ഗായിക). മക്കള്‍: ശ്രീകാന്ത് (ദുബൈ), പരേതയായ തംബുരു.