അഷ്റിൻ ലിയാനയുടെ പഠന ചെലവുകൾ ഏറ്റെടുത്ത് പനമരം ബദ്റുൽഹുദ
പനമരം : ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് എസ്.എസ്. എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ പനമരത്തെ അഷ്റിൻ ലിയാനയുടെ പഠനച്ചെലവ് ബദ്റുൽ ഹുദ ഏറ്റെടുക്കും. ലിയാനയുടെ വീട്ടിലെത്തിയാണ് തുടർപഠനത്തിനുള്ള ചെലവുകൾ ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചത്. ബദ്റുൽഹുദയുടെ ഉപഹാരം ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി കൈമാറി. കാംപസ് ഇൻ ചാർജ് റഷീദുദ്ദീൻ ഇർഫാനി കാന്തപുരം, ഫായിസ് കണിയാമ്പറ്റ എന്നിവരും പങ്കെടുത്തു.