September 22, 2024

അഞ്ച് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു : മാറ്റമില്ലാതെ വെള്ളി

1 min read
Share

 

തിരുവനന്തപുരം : തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണിയില്‍ 46,400 രൂപയാണ് വില.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയില്‍ 5,800 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയില്‍ 15 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വിപണിയില്‍ 4,795 രൂപയാണ് വില.

 

അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 76 രൂപയാണ്. ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.