സ്വർണവിലയില്‍ വൻ ഇടിവ് : ഇന്ന് കുറഞ്ഞത് 2040 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തില്‍ 12,845 രൂപയും പവന് 1,02,760 രൂപയുമായി വില കുറഞ്ഞു. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയില്‍ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് 25 ന് 1,16,880 രൂപയില്‍ നിന്ന സ്വർണ വിലയാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ സ്വർണത്തിന് 14,120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തില്‍ 235 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2350 രൂപയാണ് വില വരുന്നത്.
