June 27, 2026

സ്വർണവിലയില്‍ വർധന : ഇന്ന് കൂടിയത് 880 രൂപ

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർദ്ധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 110 രൂപ കൂടി 13,195 രൂപയായി.

 

ഒരു പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണിവില 1,05,560 രൂപയാണ്. പണിക്കൂലിയും ടാക്സും ഉള്‍പ്പടെയുള്ള ചാർജുകള്‍ ചേർത്ത് സ്വർണാഭരണങ്ങള്‍ വാങ്ങാൻ കൂടുതല്‍ വില കൊടുക്കേണ്ടിവരും. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപയും വെെകിട്ട് 105 രൂപയും കൂടിയിരുന്നു. ജൂണ്‍ ഒന്നിനാണ് സ്വർണവിലയില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു.

 

സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് ഇന്നത്തെവിപണി വില.

 

അതേസമയം, നടപ്പുവര്‍ഷം ജനുവരി 28ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 5,589 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അഞ്ച് മാസത്തിനിടെ ഔണ്‍സിന് 1,600 ഡോളറിന്റെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള വിപണിയുടെ ചുവടുപിടിച്ച്‌ കേരളത്തിലും സ്വര്‍ണ വില മൂക്കുകുത്തി. കഴിഞ്ഞ വാരം ഒരവസരത്തില്‍ പവന്‍ വില 1,02,760 രൂപ വരെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെ പവന്‍ വില 1,000 രൂപ വര്‍ദ്ധിച്ച്‌ 1,04,680 രൂപയിലെത്തിയിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.