August 16, 2026

കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് മധ്യവയസ്കൻ മരിച്ചു

Share

 

കേണിച്ചിറ : കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് മധ്യവയസ്കൻ മരിച്ചു. കേണിച്ചിറ ആശാൻകവല ചുണ്ടൻമാക്കിൽ സത്യൻ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചെള്ളിച്ചിറക്കിന്നിലുള്ള വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി റിംങ്ങിൽ ചവിട്ടി നിന്ന് പുല്ല് പറക്കുന്നതിനിടെ കാൽവഴുതി വീണാണ് അപകടമുണ്ടായത്. സുൽത്താൻബത്തേരി നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.


Share
Copyright © All rights reserved. | Newsphere by AF themes.