ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത ഉടൻ പരിഹരിക്കണം – മുസ്ലിംലീഗ്
പനമരം : വയനാട് ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത എത്രയും വേഗം പരിഹരിക്കണമെന്ന് പനമരം പഞ്ചായത്ത് മുസ്ലിംലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി വ്യാഴാഴ്ച നടത്തുന്ന കളക്ടറേറ്റ് മാർച്ചും, ഒൻപതാം തിയ്യതിയിലെ സംസ്ഥാന, ജില്ലാ നേതാക്കൾക്ക് നാലാംമൈലിൽ നൽകുന്ന സ്വീകരണവും വമ്പിച്ച വിജയമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
പ്രസിഡന്റ് എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.സി അസീസ് കോറോം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഡിഡന്റ് സി.പി മൊയ്‌ദു ഹാജി, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, പി.കെ. അബ്ദുൽ അസീസ്, വൈസ് പ്രഡിഡന്റുമാരായ കൊച്ചി ഹമീദ്, ഡി.അബ്ദുള്ള, വെട്ടൻ അബ്ദുള്ള ഹാജി, കുനിയൻ അസീസ്, ഉമ്മർ ഹാജി, കെ.ടി സുബൈർ, അഷ്‌ക്കർ, കെ.സി യൂസഫ്, പുളിക്കൽ നാസർ, പൊർലോത്ത് അമ്മദ്, ലത്തീഫ്, കെ.മജീദ്, കോവ ഷാജി തുടങ്ങിയവർ സംസാരിച്ചു.