November 18, 2025

ചേകാടിയിൽ മേയാന്‍വിട്ട ആടിനെ കടുവ കൊന്നു

Share

 

പുല്‍പ്പള്ളി : മേയാന്‍ വിട്ട ആടിനെ കടുവ കൊന്നു. ചേകാടി താഴശേരി കോളനിയിലെ മുരളിയുടെ മൂന്ന് വയസ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടുവ കൊന്നത്. വീട്ടിനടുത്തുള്ള വയലില്‍ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. ഈ കൂട്ടത്തില്‍ നിന്നാണ് കടുവ ആടിനെ പിടികൂടിയത്. ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കടുവ ആടിനെ വനാതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണെന്ന് കോളനിവാസികള്‍ പറയുന്നു. എത്രയും വേഗത്തിൽ കടുവാശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കോളനിവാസികൾ ആവശ്യപ്പെടുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.