March 5, 2026

സ്വര്‍ണവിലയിൽ വൻവർധന : ഇന്ന് ഒറ്റയടിക്ക് 480 രൂപ കൂടി

Share

 

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍നത്. ഒരുപവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്. ഇതോടെ വിപണിവില 44000 ത്തിന് മുകളില്‍ എത്തി. ഒരുപവന്‍ സ്വര്‍ണത്തിന്റെ വിപണിവില 44240 രൂപയാണ്. കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത്.

 

ഒരുഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില ഇന്ന് 60 രൂപ ഉയർന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. വിപണി വില 4595 രൂപയാണ്.

 

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വെള്ളിയുടെ വില വർധിക്കുന്നുണ്ട്. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും ഒരുരൂപ ഉയർന്നു. ഇതോടെ ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. മാർച്ച് ആദ്യവാരത്തിൽ 69 രൂപയുണ്ടായിരുന്ന വെള്ളിക്ക് ഏപ്രിൽ ആദ്യവാരം 78 ലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരുഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.