September 11, 2024

പ്ലസ് വൺ പ്രവേശനം ; ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22 മുതൽ

1 min read
Share


അപേക്ഷ ഏറ്റവും കുറവ് വയനാട്ടിൽ

കൽപ്പറ്റ : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനു നടത്തും. മുഖ്യ അലോട്ട്‌മെന്റുകൾ ഓഗസ്റ്റ് 20 ന് അവസാനിപ്പിച്ച് 22 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം.

ആദ്യ അലോട്ട്‌മെന്റിനു മുന്നോടിയായുള്ള ട്രയൽ അലോട്ട്‌മെന്റ് വ്യാഴാഴ്ച നടക്കും. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടത്തും. പ്രവേശനം സെപ്റ്റംബർ 30 ന് അവസാനിപ്പിക്കും.

സ്‌പോർട്‌സ് ക്വാട്ടയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണ്. സ്‌പോർട്‌സ് ക്വാട്ട മുഖ്യ അലോട്ട്‌മെന്റ് മൂന്നിന് നടത്തും. അൺ എയ്ഡഡ് ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് എട്ടു മുതൽ 20 വരെ നടത്തും. കമ്യൂണിറ്റി ക്വാട്ട അപേക്ഷാ വിതരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിന് 4,71,278 പേരാണ് അപേക്ഷ നൽകിയത്. അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. മൊത്തം അപേക്ഷകരില്‍ 4,27,117 പേര്‍ കേരള സിലബസില്‍ പത്താംതരം പരീക്ഷ പാസായവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. 3095 പേര്‍ ഐ.സി.എസ്.ഇ പത്താംതരം വിജയിച്ചവരുമാണ്.

കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 80,022 പേര്‍. വയനാട്ടിലാണ് കുറവ് -12510.

സ്പോര്‍ട്സ് ക്വാട്ടയില്‍ 2964 പേരാണ് അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാക്കിയത്.

സി.ബി.എസ്.ഇ അപേക്ഷകര്‍, ആകെ അപേക്ഷകര്‍ എന്നിവ ജില്ല തിരിച്ച്‌:

തിരുവനന്തപുരം -2467, 36066

കൊല്ലം -2293, 34189

പത്തനംതിട്ട -1394, 14731

ആലപ്പുഴ -2656, 26575

കോട്ടയം -2552, 23605

ഇടുക്കി -1289, 13242

എറണാകുളം- 4489, 38607

തൃശൂര്‍ -3544, 41481

പാലക്കാട് -1898, 44722

മലപ്പുറം -2351, 80022

കോഴിക്കോട് -2392, 48065

വയനാട് -559, 12510

കണ്ണൂര്‍ -2462, 37366

കാസര്‍കോട് -1269, 20097


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.