തലപ്പുഴയിൽ മലമാനിൻ്റെ ഇറച്ചിയുമായി നാലംഗ സംഘം പിടിയിൽ
1 min read
മാനന്തവാടി : മലമാനിൻ്റെ ഇറച്ചിയുമായി നാലംഗ സംഘം വനപാലകരുടെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തൻമുറ്റം മഹേഷ് (29), കൈതക്കാട്ടിൽ മനു (21), വാഴപറമ്പിൽ റിൻ്റോ (32) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ രാത്രികാല പരിശോധനയിലാണ് ഈ വേട്ട സംഘം പിടിയിലായത്. 30 കിലോ മലമാനിൻ്റെ ഇറച്ചി, നാടൻ തോക്ക്, പ്രതികൾ സഞ്ചരിച്ച മാരുതി കാർ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
റിസോർട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട ചെയ്ത് വില്പന നടത്തുന്ന പ്രതികകളാണ് ഇവരെന്നും കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസർ എം.പി.സജീവ് അറിയിച്ചു.
വനപാലകരായ എ.അനീഷ്, സി.അരുൺ, എസ്.ശരത്ചന്ദ്, കെ.വി.ആനന്ദൻ, വി.സുനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.