രാജ്യതലസ്ഥാനത്തും മങ്കിപോക്സ് സ്ഥിരീകരിച്ചു ; രോഗബാധ വിദേശത്ത് പോകാത്തയാള്‍ക്ക്
1 min read
ദില്ലി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മൗലാന അബ്ദുള്‍ കലാം ആശുപത്രിയില്‍ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തില്‍ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്.
കേരളത്തിന് പുറത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാള്‍ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചേക്കും.