ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു ; 21,411 പേർക്കു കൂടി രോഗ ബാധ : 24 മണിക്കൂറിനിടെ 67 മരണം
1 min read
ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,411 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം 4,38,68,476 ആയി ഉയര്‍ന്നു.
കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയിലേറെയായി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,50,100 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,997 ആയി. കോവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാണ്.രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒടിരവേളയ്ക്ക് ശേഷം പ്രതിദിന കേസുകള്‍ 700 കടന്നു. ഗുജറാത്ത്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപനം കടുക്കുകയാണ്.